ചൈനയിലെ ഏകാധിപത്യ ഭരണം: സിപി.എം അഭിപ്രായങ്ങൾ രൂപവത്കരിച്ചില്ലെന്ന് എം.എ. ബേബി

തേഞ്ഞിപ്പലം: കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ ഏകാധിപത്യ ഭരണം നടപ്പാക്കിയതിനെക്കുറിച്ച് സി.പി.എം അഭിപ്രായം രഋപവത്കരിച്ചിട്ടില്ലെന്ന് എം.എ. ബേബി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഇ.എം.എസ് ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാരുടെയും തൊഴിലാളികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമരങ്ങളാണ് രാഷ്ട്രീയത്തി​െൻറയും ജനതയുടെയുടെയും രാഷ്ട്രത്തി​െൻറയും ഭാവിനിർണയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇ.എം.എസി​െൻറ സംഭാവനകളെക്കുറിച്ച് ചെയർ നേരത്തേ നടത്തിയ സെമിനാറുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഉള്‍കൊള്ളിച്ച് തയാറാക്കിയ പുസ്തകം സെമിനാറില്‍ പ്രതിനിധികള്‍ക്ക് നല്‍കി. പ്രഫ. വി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.എൻ. ഗണേഷ്, ഡോ. കെ.എന്‍. ഹരിലാല്‍, ഡോ. പി.കെ. പോക്കര്‍, ഡോ. സി. അശോകന്‍, എം.എം. നാരായണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.