മന്ത്രി ജലീലി‍െൻറ സാന്നിധ്യത്തിൽ മുനീർ സ്വപ്നഭവനത്തിലേറി

മഞ്ചേരി: വെറുതെ നൽകിയ വാക്കാണെന്ന് പലരും പറഞ്ഞപ്പോഴും പ്രതീക്ഷ കൈവിടാതെ വീടിന് കാത്തിരുന്ന പുൽപ്പറ്റ തൃപ്പനച്ചി പടിഞ്ഞാറ്റിയകം സ്വദേശി മുനീറിന് ഞായറാഴ്ച ഉള്ളുനിറഞ്ഞ ദിനമായി. വീടെന്ന സ്വപ്നത്തിന് സഹായം തേടി സർക്കാർ ഒാഫിസുകൾ കയറിയിറങ്ങി നടക്കുന്നതിനിടെ കണ്ടുമുട്ടിയ മന്ത്രി ഡോ. കെ.ടി. ജലീൽ നൽകിയ ഉറപ്പ് പൂവണിഞ്ഞതി‍​െൻറ സന്തോഷത്തിലാണ് ഭിന്നശേഷിക്കാരനായ മുനീർ. 2017 ജൂൺ 30നാണ് മലപ്പുറത്ത് കലക്ടറെ കാണാനെത്തിയ മുനീർ മന്ത്രിയെ വഴിയിൽ കണ്ടുമുട്ടിയത്. മുമ്പ് പല മന്ത്രിമാരോടും ഒാഫിസർമാരോടും ആവലാതി പറഞ്ഞതുപോലെ മന്ത്രിയോടും സഹായം തേടി. ലൈഫ് ഭവന പദ്ധതിയിൽപെടുത്തി സുമനസ്സുകളുടെകൂടി സഹായത്തോടെ വീട് നൽകാമെന്ന് പറഞ്ഞ് മന്ത്രി ജലീൽ മടങ്ങാനൊരുങ്ങുമ്പോഴാണ് മുനീറി‍​െൻറ അടുത്ത ചോദ്യം- ''നിങ്ങളെ എവിടുന്നാ ഇനി കാണുക?'' അദ്ദേഹം ഫോൺ നമ്പർ കുറിച്ചുകൊടുത്തു. മുനീർ അന്നത് കാര്യത്തിലെടുത്തില്ലെങ്കിലും മന്ത്രിയുടെ വാക്കുകൾ വെറുതെയായില്ലെന്ന് തുടർദിവസങ്ങൾ തെളിയിച്ചു. ലെൻസ്ഫെഡിനെ നിർമാണചുമതല ഏൽപിച്ച മന്ത്രി ഉദാരമതികളായ സുഹൃത്തുക്കളിൽനിന്ന് പണവും സാധനങ്ങളും സ്വരൂപിച്ച് നൽകിയാണ് വീട് പൂർത്തിയാക്കിയത്. ഞായറാഴ്ച മുനീർ കുടുംബത്തോടൊപ്പം സ്വപ്നഭവനത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ സന്തോഷത്തിൽ പങ്കുചേരാൻ മന്ത്രിയുമെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.