മണ്ഡരിബാധ: പ്രഭാഷണപരമ്പരക്ക് തുടക്കം

തേഞ്ഞിപ്പലം: മണ്ഡരി ഗവേഷണവുമായി ബന്ധപ്പെട്ട വിദ്വത് പ്രഭാഷണ പരമ്പരക്ക് (എറുഡൈറ്റ് േപ്രാഗ്രാം) കാലിക്കറ്റ് സർവകലാശാലയിൽ തുടക്കമായി. 'അക്കറോളജി ഗവേഷണത്തിലെ അതിരുകൾ -കരുത്തരായ മണ്ഡരി' വിഷയത്തിലെ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ബ്രസീലിയൻ ശാസ്ത്രജ്ഞനും സാവോപോളോ സർവകലാശാലയിലെ എമിററ്റസ് െപ്രാഫസറുമായ ഡോ. ഗിൽബർട്ടോ ജോസ് ദെ മൊറേസ് നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. എം.എ. ഹഖ്, ഡോ. എൻ. രമണി എന്നിവരാണ് പദ്ധതിയുടെ കോഒാഡിനേറ്റർ. (ഫോട്ടോ: മണ്ഡരി ബാധയെക്കുറിച്ച് കാലിക്കറ്റ് സർവകലാശാലയിൽ പ്രഭാഷണ പരമ്പര പ്രശസ്ത ബ്രസീലിയൻ ശാസ്ത്രജ്ഞൻ ഡോ. ഗിൽബർട്ടോ ജോസ് ദെ മൊറേസ് ഉദ്ഘാടനം ചെയ്യുന്നു എൻഡോവ്മ​െൻറ് തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹിന്ദി വിഭാഗം മുൻ മേധാവി പദ്മശ്രീ െപ്രാഫ. മാലിക് മുഹമ്മദി​െൻറ പേരിലുള്ള എൻഡോവ്മ​െൻറ് പ്രഭാഷണം മഹാത്മ ഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാല മുൻ വൈസ് ചാൻസലർ െപ്രാഫ. ജി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഡൽഹി സർവകലാശാലയിലെ െപ്രാഫ. മോഹൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബൾഗേറിയ സോഫിയ സർവകലാശാലയിലെ ക്ലാസിക്കൽ ഈസ്റ്റ് വിഭാഗം മേധാവി െപ്രാഫ. മിലേന ബ്രതോയേവ മുഖ്യാതിഥിയായിരുന്നു. പഠനവകുപ്പ് മേധാവി െപ്രാഫ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷത വഹിച്ചു. െപ്രാഫ. ആർ. സേതുനാഥ്, ഡോ. വി.കെ. സുബ്രണ്യൻ എന്നിവർ സംസാരിച്ചു. (ഫോട്ടോ: കാലിക്കറ്റ് സർവകലാശാലയിൽ പദ്മശ്രീ െപ്രാഫ. മാലിക് മുഹമ്മദ് എൻഡോവ്മ​െൻറ് പ്രഭാഷണം മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാല മുൻ വൈസ് ചാൻസലർ െപ്രാഫ. ജി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.