പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം

കാളികാവ്: സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നടന്ന പോളിയോ തുള്ളിമരുന്ന് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു, മെഡിക്കല്‍ ഓഫിസര്‍ ജസീല വളപ്പില്‍, എച്ച്.ഐ പി. മുഹമ്മദാലി, പി. വിജയലക്ഷ്മി, ജെ.എച്ച്.ഐമാരായ യു. സുധീഷ്, പ്രമോദ് കുമാര്‍, ലസിത, രജനി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലായി 32 കേന്ദ്രങ്ങളില്‍ അഞ്ച് വയസ്സിന് താഴെയുള്ള 3974 കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.