റിലയൻസ് കേബിൾ സ്ഥാപിക്കാനുള്ള അനുമതി സി.പി.എം നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

നിലമ്പൂർ: തറവാടക നിശ്ചയിക്കാതെ നഗരസഭ പരിധിയിൽ റിലയൻസി‍​െൻറ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് സി.പി.എം നിലമ്പൂർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. രാവിലെ പത്തരയോടെയാണ് സി.പി.എം നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗത്തിൽ പ്രതിപക്ഷമായ സി.പി.എമ്മി‍​െൻറ എതിർപ്പ് അവഗണിച്ച് കേബിൾ സ്ഥാപിക്കുന്നതിന് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചിരുന്നു. തറവാടക നിശ്ചയിക്കാതെ റിലയൻസിന് കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയത് ഏറെ വിവാദമായിരുന്നു. അനുമതി നൽകിയതിൽ നഗരസഭക്ക് കോടികളുടെ നഷ്ടം വന്നുവെന്നും ഇതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ചുവട് പിടിച്ചാണ് തിങ്കളാഴ്ച സെക്രട്ടറിയെ ഉപരോധിച്ചത്. തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോവാനാണ് സി.പി.എമ്മി‍​െൻറ തീരുമാനം. ഉപരോധത്തിന് കൗൺസിലർമാരായ എൻ. വേലുകുട്ടി, അരുമ ജയകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ഗീത വിജയൻ, നൈസി സജീവ്, അസ്റത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.