കച്ചവടം പൊടിപൊടിച്ച് 'മേല്‍മുറി മക്കാനി'

മലപ്പുറം: മേല്‍മുറി അധികാരത്തൊടി ജി.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ 'മേല്‍മുറി മക്കാനി'യില്‍ കച്ചവടം പൊടിപൊടിച്ചു. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളൊരുക്കിയ കച്ചവടമാണ് മേല്‍മുറി മക്കാനി. വീട്ടിലുണ്ടാക്കിയ വിഭവങ്ങള്‍ കുപ്പികളിലും പാക്കുകളിലുമായി സ്‌കൂള്‍ അങ്കണത്തിലെ സ്റ്റാളുകളിൽ നിരത്തിയാണ് മക്കാനിയൊരുക്കിയത്. പ്രധാനാധ്യാപകന്‍ ടി.ജെ. ജെയിംസ്, അധ്യാപകരായ സി. സുജിത, എം.എസ്. സുനിത, കെ. പുഷ്പലത, ഒ. അബ്ദുസ്സലാം, വി. ഷാജഹാന്‍, പി.കെ. ജാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. photo: mpmas school makkani അധികാരത്തൊടി യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ 'മേല്‍മുറി മക്കാനി'
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.