കുറിപ്പടിയിൽ ജനറിക്​ നാമം; നീക്കത്തിനെതി​െര ഡോക്​ടർമാർ

മലപ്പുറം: കുറിപ്പടിയിൽ മരുന്നുകളുടെ രാസനാമം (ജനറിക്) നിർബന്ധമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഡോക്ടർമാർ. കുറിപ്പടിയിൽ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ ജനറിക് നാമം രേഖപ്പെടുത്തണമെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചട്ട ഭേദഗതി കർശനമായി നടപ്പാക്കുന്നതിനെതിരെ ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തുവന്നു. കുറിപ്പടിയിൽ ജനറിക് പേരുകൾ മാത്രമെഴുതിയാൽ രോഗികൾ സ്വയംചികിത്സയിലേക്ക് പോകാനുള്ള സാധ്യതയേറെയാണെന്ന് ഡോക്ടർമാരുടെ സംഘടനകൾ പറയുന്നു. ജീവൻരക്ഷ മരുന്നുകളിൽ 77 ശതമാനവും ഇതിനകം വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്്. ഇതിനാൽ പേരുകൾ കുറിപ്പടിയിൽ നിർബന്ധമാക്കേണ്ട സാഹചര്യമില്ല. ഗുരുതര അസുഖങ്ങൾ ബാധിച്ചവരുടെ ചികിത്സക്ക് ഇത് ദോഷംചെയ്യും. ജനറിക് നാമം അടിസ്ഥാനമാക്കി കുറിപ്പടി തയാറാക്കിയാൽ രോഗികളുടെ കൈകളിെലത്തുന്ന മരുന്നുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനാവില്ല. കുറിപ്പടിയിൽ എല്ലാ മരുന്നുകളുടേയും ജനറിക് പേരുകൾ എഴുതാനുള്ള പ്രാേയാഗിക ബുദ്ധിമുട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു. കോമ്പിനേഷനിലുള്ള മരുന്നുകൾ, ഒായിൻമ​െൻറ്, ആൻറിബയോട്ടിക് എന്നിവയുടെ ജനറിക് നാമം കുറിപ്പടിയിൽ എഴുതുക അപ്രായോഗികമാണെന്നാണ് വാദം. ആൻറിബയോട്ടിക് ദുരുപയോഗം മരുന്ന് ഫലിക്കാതിരിക്കുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. അതേസമയം, മരുന്നുകളുടെ ജനറിക് നാമം മാത്രമേ കുറിപ്പടിയിൽ എഴുതാവൂവെന്ന ആരോഗ്യവകുപ്പി​െൻറ മാസങ്ങൾക്കുമുമ്പുള്ള ഉത്തരവ് സർക്കാർ ഡോക്ടർമാർ പോലും പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മരുന്നുകമ്പനികളുടെ തള്ളിക്കയറ്റം ഒഴിവാക്കാനും പാരിേതാഷികവും പണവുമായി ഇവർ ഡോക്ടർമാരെ സ്വാധീനിക്കാതിരിക്കാനുമാണ് ബ്രാൻഡഡ് നാമം ഒഴിവാക്കണെമന്ന് സർക്കാർ മാർഗനിർദേശം നൽകിയത്. കുറഞ്ഞ വിലയിൽ ഗുണേമന്മയുള്ള ജനറിക് മരുന്ന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ജൻ ഒൗഷധിയും സംസ്ഥാനം, കേരള ജനറിക്സ് ഷോപ്പുകളും തുടങ്ങിയിട്ടുണ്ടെങ്കിലും ഡോക്ടർമാർ കുറിപ്പടിയിൽ മരുന്നുകളുടെ രാസനാമം എഴുതാത്തതാണ് പദ്ധതിയുടെ ജനകീയതക്ക് തടസ്സമായിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.