ജില്ലയിൽ മൂന്ന് ആശുപത്രികൾക്ക് വിഹിതം മഞ്ചേരി: ജില്ല ആശുപത്രികൾക്കും ജനറൽ ആശുപത്രികൾക്കും ഫിസിക്കൽ മെഡിസിൻ വിഭാഗം വിപുലപ്പെടുത്തുന്നതിന് സർക്കാർ ഫണ്ട് അനുവദിച്ചു. ജില്ലയിൽ മൂന്ന് ആശുപത്രികൾക്കാണ് ഫണ്ട്. മഞ്ചേരിയിൽ ജനറൽ ആശുപത്രി (മെഡിക്കൽ കോളജ്) തിരൂർ, പെരിന്തൽമണ്ണ ജില്ല ആശുപത്രികൾ എന്നിവക്കും ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. മഞ്ചേരിയിൽ ജനറൽ ആശുപത്രിയിൽ വിപുല രീതിയിൽ ഫിസിക്കൽ മെഡിസിൻ വാർഡ് ഉണ്ടായിരുന്നത് മെഡിക്കൽ കോളജ് വന്നതോടെ കിടത്തിചികിത്സ വാർഡുകൾ നിർത്തിയിരുന്നു. തളർന്നുകിടക്കുന്നവർക്കും വാതരോഗം പിടിപെട്ടവർക്കും ചലന ശേഷി വീണ്ടെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് മഞ്ചേരിയിലേക്ക് അനുവദിച്ചത്. ഇവിടത്തെ ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ടുമെൻറ് നൽകിയ പ്രൊപ്പോസൽ അംഗീകരിച്ചാണ് ഫണ്ട് അനുവദിച്ചത്. ജില്ലയിൽ മഞ്ചേരിയിൽ മാത്രമാണ് ഫിസിക്കൽ മെഡിസിൻ വിഭാഗത്തിന് സർക്കാർ ആശുപത്രികളിൽ വാർഡ് ഉണ്ടായിരുന്നത്. മെഡിക്കൽ കോളജിന് സൗകര്യം ഒരുക്കാൻ ഇതിനുള്ള രണ്ടു വാർഡുകൾ അടച്ചുപൂട്ടിയിരുന്നു. ഇപ്പോൾ ഒ.പി മാത്രമാണ്. കൂടെ ഫിസിയോ തെറാപ്പിയും നടക്കുന്നുണ്ട്. പഴകി തുരുമ്പെടുത്തതാണ് ഉപകരണങ്ങൾ ഏറെയും. പുതുതായി ഫണ്ട് ലഭിച്ചതിനാൽ നേരത്തെ അടച്ചുപൂട്ടിയ വാർഡുകൾ തുറക്കുമെന്നാണ് രോഗികളുടെ പ്രതീക്ഷ. മഞ്ചേരിൽ രണ്ടു ഡോക്ടർമാരും നാലു ഫിസിയോ തെറപ്പിസ്റ്റുകളും ആണ്. ഫണ്ട് അനുവദിച്ച പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഫിസിയോ തെറപ്പിക്ക് പുതുതായി വാർഡ് തുടങ്ങാനാണ് ഫണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.