അടിയന്തര സഹായമെത്തിക്കണം -സി.പി.എം

മലപ്പുറം: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക‌് അടിയന്തര നഷ്ട പരിഹാരം നൽകണമെന്ന‌് സി.പി.എം ജില്ല സെക്രേട്ടറിയറ്റ‌് ആവശ്യപ്പെട്ടു. കാലവർഷത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക‌് അടിയന്തര സഹായം ലഭ്യമാക്കുന്നതോടൊപ്പം വീട് തകർന്നവർക്കും കൃഷി നാശമുണ്ടായവർക്കും സഹായമെത്തിക്കാൻ ജില്ല ഭരണാധികാരികൾ ഇടപെടണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തര സഹായമെത്തിക്കാൻ അധികാരികൾ നടപടികൾ ത്വരിതപ്പെടുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.