പരിസ്​ഥിതി ദിനം ആചരിച്ചു

നിലമ്പൂർ: പ്രകൃതി സംരക്ഷണത്തിന് ഹരിതക്കുട ചൂടി പരിസ്ഥിതി ദിനാചരണം. വിദ‍്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. വൃക്ഷത്തൈ നട്ടും പരിസര ശൂചീകരണം നടത്തിയുമാണ് പരിസ്ഥിതി സംരക്ഷണത്തിന് നാടൊരുമിച്ചത്. യുവ ചാരിറ്റമ്പിൾ സൊസൈറ്റിയുടെയും സ്പാർക്കി‍​െൻറയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തിൽ വഴിക്കടവ് പൂവ്വത്തിപ്പൊയ്കയിൽ കാടുപിടിച്ചു കിടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തി‍​െൻറ പരിസരം ശുചീകരിച്ചു. വൃക്ഷത്തൈകൾ നടുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു പാലാട്, അജി തോമസ്, ഇബ്രാഹിം മണിമൂളി, റംലത്ത്, സുജിത്ത് സുരഭി, ജയിംസ് മാസ്റ്റർ വേൾഡ് വിഷൻ, ബിനു പോൾ, സാലിം മൂത്തേടം എന്നിവർ നേതൃത്വം നൽകി. ചാലിയാർ പി.എച്ച്.സി പരിസരത്ത് വൃക്ഷത്തൈ നട്ട് പി.വി. അബ്ദുൽ വഹാബ് എം.പി പഞ്ചായത്തി​െൻറ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾക്കുള്ള തൈകളുടെ വിതരണവും നടത്തി. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ തോണിക്കടവൻ ഷൗക്കത്ത്, പി. പ്രമീള, അച്ചാമ്മ ജോസഫ്, അംഗങ്ങളായ പൂക്കോടൻ നൗഷാദ്, അജിത്ത് പെരുമ്പത്തൂർ, സെക്രട്ടറി സിദ്ദീഖ് വടക്കൻ, സുരേഷ് കമ്മത്ത്, യു. കുഞ്ഞീതു, കെ. രാജഗോപാൽ, സി.വി. മുഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൈകൾ വിതരണം ചെയ്തത്. പരിസ്ഥിതി ദിനത്തിൽ ചാലിയാർ പഞ്ചായത്തിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കമിട്ടു. ഗ്രാമപഞ്ചായത്തി​െൻറ സഹകരണത്തോടെ ചാലിയാർ സർവിസ് സഹകരണ ബാങ്കാണ് പദ്ധതി നടപ്പാക്കുന്നത്. മൈലാടി പാലം മുതൽ അമൽ കോളജ് ജങ്ഷൻ വരെ റോഡി‍​െൻറ ഇരുവശങ്ങളിലായി പൂച്ചെടികൾ നട്ടു. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ബെന്നി കൈതോലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി. മാത്യു ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പൂക്കോടൻ നൗഷാദ്, ബിന്ദു സുരേഷ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.കെ. ഹാരിസ് ബാബു, ബാങ്ക് ജീവനക്കാർ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അടുത്ത ഒരു വർഷത്തേക്ക് ചെടികളുടെ സംരക്ഷണ ചുമതലയും ബാങ്ക് ഏറ്റെടുത്തു. വെളിയംതോട് മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് നിലമ്പൂർ ഫയർ ആൻഡ് റസ്ക‍്യൂ സ്റ്റേഷ‍​െൻറ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേഷൻ ഓഫിസർമാരായ പി. ബാബുരാജ്, ഇ.കെ. അബ്ദുസ്സലാം, ഫയർമാന്മാരായ എ. ശ്രീരാജ്, കെ. സഞ്ജു, പി. അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.