ഹംസ കടവത്ത്. സി പി എമ്മും ലീഗും ഒന്നിച്ചു നിന്ന കാലം വികസനത്തിന്റെ സുവർണകാലം - മന്ത്രി ജി. സുധാകരൻ ...അങ്ങിനെ യൊരു കാലം ഇനി തിരിച്ചു വരുമോ എന്നും മന്ത്രി. പരപ്പനങ്ങാടി: മലപ്പുറം എല്ലാ രംഗത്തും മാത്യകാപരമായ വികസന മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നതെന്നും ഇതിന് കാരണമാക്കിയത് മലപ്പുറം ജില്ല യുടെ രൂപീകരണവും അതിന് സാധ്യത പകർന്ന ഒന്നിച്ചു നിന്ന കാലമാണന്നും മന്ത്രി ജി. സുധാകരൻ . മലപ്പുറം ജില്ല രൂപീകരിച്ചത് ഞങ്ങളാണ് ...അന്ന് ലീഗ് നേതാവ് സി. എച്ച് ഞങ്ങളുടെ കൂടെയായിരുന്നു, ജില്ല രൂപീകരണത്തിനെതിരെ സമരം ചെയ്തവർ നാളിതുവരെ പരസ്യമായി പ്രായശ്ചിത്വം ചെയ്തില്ലങ്കിലും ജില്ല യുടെ ഗുണം അവരും അനുഭവിക്കുന്നു .ലീഗും സി പി എമ്മും ഒന്നിച്ചു നിന്ന ആ കാലമായിരുന്നു വികസനത്തിന്റെ സുവർണ കാലം, അങ്ങിനെയൊരു കാലം ഇനി തിരിച്ചു വരുമോ എന്ന് മന്ത്രി വേദിയിലേക്ക് തിരിഞ്ഞു ചോദ്യമുന്നയിച്ചതോടെ അദ്ധ്യക്ഷ പദവിയിലും വേദിയുടെ മുൻ നിരയിലും നിലയുറപ്പിച്ച ലീഗ് ദേശീയ സംസ്ഥാന നേതാക്കളായ ഇ .ടി മുഹമ്മദ് ബഷീർ എം പി യും ,പി കെ .അബ്ദുറബ്ബ് എം.എൽ.എ.യും അനുകൂലമായി തലയാട്ടി. ഇതോടെ അതുവരെ സദസിൽ സാന്നിധ്യ മേൽകോഴ്മ അറിയിക്കാൻ മസിലുപിടിച്ചിരുന്ന ലീഗ് സി പി എം പ്രവർത്തകർ ഒന്നിച്ച് ഹർഷാരവങ്ങൾ മുഴക്കി. പരപ്പനങ്ങാടി റസ്റ്റ് ഹൗസ് കെട്ടിടത്തിന്റെയും അവുക്കാദർക്കുട്ടി നഹ സ്മാരക പൊതുമരാമത്ത് കെട്ടിട സമുച്ചയത്തിന്റെയും ചീർപ്പിങ്ങൽ പാലത്തി ന്റെയും ഉൽഘാടനം നിർവഹിച്ചു സംസാരിക്കുന്നതിനിടയിലാണ് ലീഗ് സി പി എം രാഷ്ട്രീയ ബന്ധത്തിന്റെ സൗന്ദര്യമോർത്ത് മന്ത്രി ആനന്ദം കൊണ്ടത്. അഴിമതി യുടെ കറ പുരളാത്ത അവുക്കാദർക്കുട്ടി നഹയും, മുൻ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയും തനിക്കെന്നും നന്മയാർന്ന ഓർമ്മകളാണന്നും മൂല്യങ്ങളിൽ നിലയുറപ്പിക്കലും യോജിപ്പിനായി പ്രവർത്തിക്കലുമാണ് ഏറ്റവും നല്ല രാഷ്ട്രീയ കാഴ്പാടെന്നും സഹകരണവും സഹവർത്വിത്തലും നിലനിൽക്കുന്ന സാമൂഹ്യ അന്തരീക്ഷം ആവുവോളം നിലനിൽക്കുന്നതാണ് മലപ്പുറത്തെ വികസനത്തിന് അർഹമാക്കുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു.മുസ്ലിങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളെ പാക്കിസ്ഥാൻ മുക്കെന്ന് മുദ്ര കുത്തുന്നത് ഭൂരിപക്ഷ വർഗീയതയുടെ തന്ത്രമാണന്നും ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകളെ വിവേചനമില്ലാതെ എതിർക്കുന്ന മലപ്പുറം മതനിരപേക്ഷതക്ക് മാതൃകയാണന്നും മന്ത്രി പറഞ്ഞു. മലപ്പുറത്തിന്റെ നിർമാണ പുരോഗതിക്കും റോഡ് വികസനത്തിനും കേരളം രൂപീകൃതമായ കാലം തൊട്ട് ഇന്നേവരെ അനുവതിച്ച ഫണ്ട്നെക്കാൾ അധികമാണ് കഴിഞ രണ്ടു വർഷമായി എൽ ഡി എഫ് അനുവദിച്ച തുകയെന്നും ഇനിയും മലപ്പുറത്തോപ്പം കൂടെയുണ്ടാകുമെന്നും മന്ത്രി വിശദമാക്കി. പി.കെ. അബ്ദുറബ്ബ് എം .എൽ .എ. അദ്ധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം, പി .മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഏ.പി. ഉണ്ണികൃഷ്ണൻ, പരപ്പനങ്ങാടി നഗരസഭ അദ്ധ്യക്ഷ വി. വി. ജമീല ടീച്ചർ ,ഉപാദ്ധ്യക്ഷൻ എച്ച് ഹനീഫ, ജനപ്രതിനിധികളായ ഷരീഫ മലയം പള്ളി, നൗഫൽ ഇല്യൻ, പി. ഒ. റസിയ സലാം, എ . ഉസ്മാൻ , എം. ഉസ്മാൻ , കെ.സി. നാസർ, വിവിധ കക്ഷി നേതാക്കളായ ഉമ്മർ ഒട്ടുമ്മൽ, ടി. കാർത്തികേയൻ, പി. ഒ. സലാം, ഗിരീഷ് തോട്ടത്തിൽ, പാലക്കണ്ടി വേലായുധൻ,അലി തെക്കേപ്പാട്ട്, സഹകരണ ബാങ്ക് പ്രസിഡന്റ് കുട്ടിക്കമ്മു, വ്യാപാരി നേതാക്കളായ എം. വി. മുഹമ്മദലി, മലബാർ ബാവ , എ.വി. രഘുനാഥ്, എന്നിവർ സംബന്ധിച്ചു. ചീഫ് എഞ്ചിനിയർ വി. കെ .ഹൈദ്രു സ്വാഗതവും എക്സിക്കുട്ടീവ് എഞ്ചിനിയർ എസ്. ഹരീഷ് റിപ്പോർട്ട് വായനയും ,കെട്ടിട വിഭാഗം എക്സിക്കുട്ടീവ് എഞ്ചിനിയർ എം. മുഹമ്മദ് അൻവർ നന്ദിയും പറഞ്ഞു. പടം :പൊതുമരാമത്ത് റസ്റ്റ് ഹൗസ്, കെട്ടിട സമുച്ചയം , ചീർപ്പ് ങ്ങൽ പാലം എന്നീ പദ്ധതികളുടെ ഉൽഘാടനം പരപ്പനങ്ങാടിയിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.