അലനല്ലൂർ: കാലവർഷക്കെടുതിയിൽ വീടുകളും കൃഷികളും നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. തകർന്ന റോഡുകൾ അടിയന്തരമായി നവീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കൺവീനർ തെക്കൻ ബഷീർ, റഷീദ് ആലായൻ, കെ. തങ്കച്ചൻ, ടി. ഹംസ, കീടത്ത് അബ്ദു, വി.സി. രാമദാസ്, കെ. ഹംസ, പാക്കത്ത് യൂസുഫ്, വി. തേവരുണ്ണി, ആലായൻ സൈനുദ്ദീൻ, എൻ. ഉമ്മർ ഖത്താബ്, നസീഫ്, ആക്കാടൻ ഹംസ, എ. മുഹമ്മദാലി, ടി.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് കൺവെൻഷൻ അലനല്ലൂർ: മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഡി.സി.സി സെക്രട്ടറി പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് വി.വി. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. കെ. തങ്കച്ചൻ, തേവരുണ്ണി, സുബൈർ, കീടത്ത് മുഹമ്മദ്, എൻ. ഉമർ ഖത്താബ്, കെ. അഫ്സറ, മുഹമ്മദ് കുലിക്കിലിയാട്, സി.ജി. മോഹനൻ, സമദ്, കീടത്ത് അബ്ദു, തോമസ്, സത്യൻ, യു.കെ. സുഗണകുമാരി, വി. ഗിരിജ, സി. രവി, അരുൺ, നസീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.