ചെർപ്പുളശ്ശേരി: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിെൻറ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ജനറേഷന്‍ അമേസിങ്ങിെൻറ ദക്ഷിണേന്ത്യയിലെ രണ്ടാം ലോഞ്ചിങ് ബുധനാഴ്ച മലബാർ പോളിടെക്നിക് കാമ്പസിൽ നടക്കും. ഖത്തര്‍ വേള്‍ഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുടെ നിർദേശാനുസരണം മലബാർ പോളിടെക്നിക്കിെൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫുട്ബാളിലൂടെ യുവജനങ്ങള്‍ക്കിടയില്‍ നന്മയും സാമൂഹികക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഖത്തര്‍ സർക്കാറിെൻറ അതിഥികളായി റഷ്യയിൽ നടന്ന ലോകകപ്പില്‍ പങ്കെടുത്ത ജനറേഷന്‍ അമേസിങ് വര്‍ക്കേഴ്സ് അംബാസിഡര്‍മാരായ സി.പി. സാദിഖ് റഹ്മാനും നാജിഹ് കുനിയിലും പരിശീലനത്തിന് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.