റിട്ട. ഉദ്യോഗസ്ഥെൻറ വീട്ടിൽ കവർച്ച രണ്ടാംതവണ ഒറ്റപ്പാലം: റിട്ട. ഉദ്യോഗസ്ഥനും ഒറ്റപ്പാലം ഹൈദരിയ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറുമായ പള്ളിപ്പറമ്പിൽ ബാപ്പുട്ടിയുടെ പാലപ്പുറത്തെ വീട്ടിൽ മോഷണം നടന്നത് പത്തുവർഷത്തിനിടെ രണ്ടാം തവണയാണ്. നേരത്തേ വീടിെൻറ പോർച്ചിൽ നിർത്തിയിട്ട കാറാണ് രാത്രിയിൽ നഷ്ടമായത്. വീട്ടിൽനിന്ന് മോഷ്ടാക്കൾ കാർ തള്ളി റോഡിലേക്കെത്തിച്ച് കൊണ്ടുപോകുകയായിരുന്നു. ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടാണ് പുലർച്ച മോഷണം ശ്രദ്ധയിപ്പെട്ടത്. തുമ്പുണ്ടാകാത്ത സാഹചര്യത്തിൽ പൊലീസ് കേസ് അവസാനിപ്പിക്കുകയിരുന്നു. 25,000 രൂപ മൂല്യമുള്ള യു.എ.ഇ ദിർഹം, രണ്ട് ലാപ്‌ടോപ്, രണ്ട് ടാബ്, മൊബൈൽ എന്നിവയാണ് കഴിഞ്ഞദിവസം നഷ്ടമായത്. പേരക്കുട്ടിയുടെ വിവാഹത്തിന് കരുതിവെച്ച ആഭരണങ്ങളും പണവും പുറത്തുപോകുമ്പോൾ ൈകയിൽ കരുതിയതിനാൽ ഭീമമായ നഷ്ടം ഒഴിവായതായി ബാപ്പുട്ടി പറഞ്ഞു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.