കൊല്ലങ്കോട്: കൊല്ലങ്കോട്ടിലെ കർഷകരുടെ മനംനിറച്ച് സീതാർകുണ്ട് പദ്ധതിയുടെ പ്രഥമ സർവേ നടത്തി. ഒരുവർഷത്തിനകം സർക്കാറിന് ഡി.പി.ആർ സമർപ്പിക്കുന്ന തരത്തിലാണ് സമഗ്രമായ ശാസ്ത്രീയ പഠനം നടക്കുന്നതെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ ഇറിഗേഷൻ, കെ.ഇ.ആർ.ഐ പീച്ചി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു. തെന്മല അടിവാരത്തുനിന്ന് 274 അടി ഉയരത്തിലുള്ള സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ അത്തിക്കുണ്ട് ഭാഗമാണ് ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചത്. നെല്ലിയാമ്പതി മലനിരകളിൽനിന്ന് രണ്ടുവഴികളായി ഒഴുകുന്ന വെള്ളച്ചാട്ടം സംഗമിക്കുന്നത് അത്തിക്കുണ്ടിലാണ്. ജലം വഴി തിരിച്ച് പെൻസ്റ്റോക് പൈപ്പിലൂടെലാണ് മീങ്കര ഡാമിലേക്ക് എത്തിക്കുന്നതെന്ന് സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ വി. ഷൺമുഖൻ പറഞ്ഞു. മഴസമയങ്ങളിൽ സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ മാത്രം 40 എം.എം ക്യൂബ് ജലമാണ് ഒഴുകുന്നത്. ചുള്ളിയാറിലും മങ്കരയിലുമായി ആകെ സംഭരണ ശേഷി 25 എം.എം ക്യൂബാണ്. സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽനിന്ന് ഒഴുകുന്ന ജലത്തിെൻറ 50 ശതമാനം ജലം പൈപ്പിലൂടെ ഒഴുക്കിയാൽ മീങ്കര ഡാമും ചുള്ളിയാർ ഡാമും നിറക്കാൻ സാധിക്കുമെന്ന് ഇറിഗേഷൻ അസി. എക്സി. എൻജിനീയർ കിരൺ എബ്രഹാം തോമസ് പറഞ്ഞു. മഴ മാറിയാൽ കെ.ഇ.ആർ.ഐ സംഘത്തിലെ എൻജിനീയർമാർ പാറയുടെ പ്രതലം ഉറപ്പുള്ളതാണോ എന്ന പരിശോധന നടത്തുമെന്ന് കെ.ഇ.ആർ.ഐ അസി. ഡയറക്ടർ സി.ജെ. ദിവ്യ പറഞ്ഞു. ഇറിഗേഷൻ എ.ഇ അനീഷ്, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ്, മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, വി. കണ്ടു, കൊല്ലങ്കോട് വനം വകുപ്പ് അധികൃതർ എന്നിവർ സർവേ സംഘത്തിലുണ്ടായിരുന്നു. തോരാമഴ; കർഷകർ ദുരിതത്തിൽ കുഴൽമന്ദം: തോരാമഴ കർഷകരെ ദുരിതത്തിലാക്കി. തുടർച്ചയായി പെയ്യുന്ന മഴയിൽ തോടിനു ഇരുവശങ്ങളിലുമുള്ള പാടങ്ങൾ വെള്ളത്തിനടിയിലായത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ആഴ്ചകളായി വെള്ളംകെട്ടി നിന്നതുകാരണം നെൽചെടികൾ പൂർണമായും നശിക്കാനിടയാക്കി. വീണ്ടും കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ ഒന്നാംവിള പൂർണമായും ഇല്ലാതാവുന്ന സ്ഥിതിയാണുള്ളത്. വിള നശിച്ചതോടെ പ്രതിക്ഷയോടെ വിള ഇറക്കിയ കർഷകർ ആശങ്കിലായി. വിള നാശം വന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷകർ അവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.