അഗളി: അട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ നിന്ന് ആനകളെ കാടുകയറ്റാനുള്ള വനംവകുപ്പിെൻറ നീക്കം എട്ടാം ദിവസവും വിഫലം. ഗൂളിക്കടവിലെ ജനവാസ കേന്ദ്രത്തിനടുത്ത് തമ്പടിച്ചിരുന്ന ആനക്കൂട്ടം തിങ്കളാഴ്ച ഗുഢയൂർ മലനിര താണ്ടിയെങ്കിലും വൈകീട്ടോടെ തിരികെ മലയിറങ്ങി. ഒരു കൊമ്പനും പിടിയാനയുമടക്കം അഞ്ചംഗ ആനക്കൂട്ടമാണ് പ്രദേശത്ത് ഭീതി വിതക്കുന്നത്. ഗൂളിക്കടവ്, നെല്ലിപ്പതി, നീലിക്കുഴി, ഗുഢയൂർ ഭാഗങ്ങളിൽ മുളങ്കൂട്ടങ്ങൾ ധാരാളമുള്ളതും ശിരുവാണി പുഴ, ഗൂളിക്കടവ് തോട് എന്നിവടങ്ങളിൽ നിന്ന് വെള്ളം കുടിക്കാമെന്നതുമാണ് ആനക്കൂട്ടം പോവാതിരിക്കാൻ കാരണം. കൊമ്പനാന ഇടക്കിടെ അക്രമാസക്തനായി വനപാലകർക്കു നേരെ ഓടി അടുക്കുന്നുണ്ട്. ഞായറാഴ്ച ഗൂളിക്കടവ് ടൗൺ പരിസരത്തുള്ള കൃഷിത്തോട്ടങ്ങളിൽ ആനക്കൂട്ടം നാശം വിതച്ചിരുന്നു. ഗംഗാധരൻ, ബാലൻ, അച്ചൻകുഞ്ഞ്, ഷാജി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ തോട്ടങ്ങളാണ് നശിപ്പിക്കപ്പെട്ടത്. കൃഷിയിടത്തിനരികിലെ മുളങ്കാട്ടിൽ നിലയുറപ്പിച്ച ആനക്കൂട്ടത്തെ ഒരു പകൽ നീണ്ട ശ്രമത്തിനൊടുവിലാണ് ഗുഢയൂർ ഭാഗത്ത് എത്തിച്ചത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് എട്ട് ദിവസമായി ആനക്കൂട്ടത്തെ തുരത്താനുള്ള നടപടികൾ നടക്കുന്നത്. ആനയെ തുരത്തുന്നതിൽ പരിചയസമ്പന്നരായ ആദിവാസി യുവാക്കളെ കണ്ടെത്തി അവരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുങ്കിയാനകളെ അട്ടപ്പാടിയിലെത്തിച്ച് ആനകളെ തുരത്തുമെന്ന് മന്ത്രി രാജു ശനിയാഴ്ച അട്ടപ്പാടി സന്ദർശിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. നിലവിലെ സംവിധാനങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ മന്ത്രിയുടെ വാഗ്ദാനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യമുയർന്നു. അംഗത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം കൊപ്പം: 'നീതി ചോദിക്കുന്ന ശബ്ദമാണിത് നന്മ പാലിക്കുന്ന കൂട്ടമാണിത്' തലക്കെട്ടിൽ എസ്.ഐ.ഒ ഹൈസ്കൂൾ ജില്ലതല അംഗത്വ കാമ്പയിൻ ഉദ്ഘാടനം കരിങ്ങനാട് ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂളിൽ നടന്നു. എസ്.ഐ.ഒ മുൻ ജില്ല പ്രസിഡൻറ് ഒ.പി. ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല കാമ്പസ് സെക്രട്ടറി റിഷാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബൂബക്കർ സിദ്ദീഖ് മാസ്റ്റർ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് നാസർ, യൂനിറ്റ് പ്രസിഡൻറ് ഷഹീൻ അഹ്സൻ, സെക്രട്ടറി സന എന്നിവർ സംസാരിച്ചു. സമിതിയംഗങ്ങളായ എം.ടി. അനീസ്, ഫാരിസ് പുതുക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.