ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷനിൽനിന്ന് കാൽ നടയാത്രയായി നഗരസഭ സ്റ്റാൻഡിലേക്ക് പോകുന്ന എളുപ്പമാർഗം മഴയെത്തുടർന്ന് ദുർഘടമായി. വർഷങ്ങളായി നിത്യേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന മൺപാതയാണ് അപകടക്കെണിയായത്. നവീകരണത്തിെൻറ ഭാഗമായി മാസങ്ങൾക്കുമുമ്പ് ഒറ്റപ്പാലം ആർ.എസ് റോഡ് കവാടം അടച്ചിട്ടപ്പോൾ സുന്ദരയ്യർ റോഡ് മാർഗം സഞ്ചരിച്ചിരുന്ന ചെറുവാഹനങ്ങൾക്ക് സ്റ്റേഷൻ പരിസരത്തെത്താൻ സഹായിച്ചിരുന്ന റോഡാണിത്. നടപ്പാതയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ യാത്രക്കാർ തെന്നി വീഴുന്നത് പതിവാണ്. അടിയന്തരമായി സഞ്ചാരമാർഗം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ottapalam_railway stationil ninnum bus standilekkulla eluppamaragam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.