മലപ്പുറം: സംസ്ഥാന സർക്കാർ വിമുക്തി-ലഹരി വർജന മിഷൻ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ജില്ല ആശുപത്രിയോട് ചേർന്ന് ആരോഗ്യവകുപ്പിെൻറ നിയന്ത്രണത്തിൽ ലഹരി മോചന ചികിത്സാകേന്ദ്രം തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. മലപ്പുറം ടൗൺ ഹാളിൽ 2018-19ലെ വാർഷിക പദ്ധതി നിർവഹണ പുരോഗതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ്, എം.ബി.ബി.എസ് ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്-മൂന്ന്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സെക്യൂരിറ്റി സ്റ്റാഫ്-മൂന്ന്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകൾ അനുവദിച്ചു. നിയമനങ്ങൾ പി.എസ്.സി മുഖേനയായിരിക്കും. സൗകര്യങ്ങളൊരുക്കുന്നതിന് 23.72 ലക്ഷം രൂപയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.