പെരിന്തൽമണ്ണ: കാലവർഷംമൂലമുള്ള കൃഷിനാശത്തിന് കേന്ദ്രസർക്കാർ മതിയായ സഹായം നൽകണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. പോളി, ജില്ല നേതാക്കളായ അഡ്വ. മോഹന്‍ ജോര്‍ജ്, കുഞ്ഞാപ്പ, കെ.വി. ജോസഫ്, കെ.യു. തോമസ്, ജോര്‍ജ് മൈക്കിൾ, എം.എ. വിറ്റാജ്, കെ.ടി. സജീവ് കുമാർ, മാനുവല്‍ മണിമല, പയസ് ജോൺ, അഡ്വ. തങ്കമ്മ പൗലോസ്, ജോണി കുരിശിങ്കൽ, എം.കെ. രാജേന്ദ്രൻ, പ്രസാദ് എടക്കര, ഒ.എം. ജോര്‍ജ്, ജേക്കബ് മാത്യു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.