നിലമ്പൂർ: അസാപ്പിെൻറ ആഭിമുഖ‍്യത്തിൽ നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിൽ നൈപുണ‍്യ ദിനം ആചരിച്ചു. നഗരസഭ അധ‍്യക്ഷ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.വി. മുജീബ് അധ‍്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് എൻ. വേലുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം മാനേജർ അപർണ ഉണ്ണി, സ്കിൽ എക്സിക്യൂട്ടിവ് കെ. ദിലീപ് എന്നിവർ സംസാരിച്ചു. വിവിധ തൊഴിൽ കോഴ്സുകളുടെ തത്സമയ പ്രദർശന സ്റ്റാളുകൾ ഒരുക്കിയിരുന്നു. പൂർവ വിദ്യാർഥികൾക്ക് സംരംഭ വികസന പദ്ധതിയുടെ വിവരശേഖരണം നടത്തി. അസാപ്പ് വിദ്യാർഥികൾക്ക് നടത്തിയ ഗെയിം സോണിൽ അമൽ കോളജ് ഒന്നും എം.പി.എം ചുങ്കത്തറ രണ്ടും സ്ഥാനങ്ങൾ നേടി. ഷൂട്ടൗട്ട് മത്സരത്തിൽ പോത്തുകല്ല് കാത്തോലിക്കേറ്റ് ഒന്നും പൂർവ വിദ്യാർഥികളുടെ ടീം രണ്ടും സ്ഥാനങ്ങൾ നേടി. നിലമ്പൂർ സ്കിൽ സെൻററിനു കീഴിലെ 14 സ്കൂളുകളിൽനിന്ന് 250ഓളം വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, കോഓഡിനേറ്റർമാർ, സ്കിൽ എക്സിക്യൂട്ടിവുകൾ എന്നിവർ പങ്കെടുത്തു. സ്കിൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പടം:1- അസാപ്പ് ആഭിമുഖ‍്യത്തിൽ നടന്ന നൈപുണ‍്യ ദിനാചരണം നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.