പുറത്തൂർ: പടിഞ്ഞാറെക്കര അഴിമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും തിരയടിയിലും തകർന്ന മത്സ്യബന്ധന വള്ളക്കാർക്ക് തക്കതായ നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗത്തിൽതന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. പടിഞ്ഞാെറക്കര അഴിമുഖത്ത് തകർന്ന വള്ളങ്ങൾ സന്ദർശിക്കാനെത്തിയ അേദ്ദഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് പൊന്നാനി ഫിഷറീസ് അധികൃതരോട് ഇന്നുതന്നെ തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്ച തിരുവനന്തപുരത്ത് വിഷയം ഫിഷറീസ് വകുപ്പ് മന്ത്രിയെ നേരിൽകണ്ട് ബോധിപ്പിക്കുമെന്നും ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.