മലപ്പുറം: കാർഷിക മേഖലയോടുള്ള കേന്ദ്രസർക്കാറിെൻറ അനാസ്ഥ അവസാനിപ്പിക്കണമെന്നും കേരളത്തിലെ കാർഷിക വിളകളുടെ താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രം കാണിക്കുന്ന രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ മലപ്പുറം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.കെ. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.എ. അജയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എച്ച്. നൗഷാദ്, കെ.പി. അബൂബക്കർ, എം.പി. ഹരിദാസൻ, ഐ.പി. നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. പ്രദീപ് മേനോൻ (പ്രസി.), വി.എം. തോമസ്, അഷ്റഫ്, റഹ്മാൻ കാട്ടുങ്ങൽ (വൈസ് പ്രസി.), ബാബു ഗംഗാനാഥ് (സെക്ര.), പരമേശ്വരൻ മൊറയൂർ, മുക്കൻ അബ്്ദുൽ റസാഖ്, ഹംസ നീലാഞ്ചേരി (ജോ. സെക്ര.), അഹമ്മദ് ഹാജി ( ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.