വിദ്യാർഥികൾ വായനശാല സന്ദർശിച്ചു അങ്ങാടിപ്പുറം: വായന പക്ഷാചരണത്തിെൻറ ഭാഗമായി ചെരക്കാപറമ്പ് (ഈസ്റ്റ്) എ.എം.എൽ.പി.എസ് വിദ്യാർഥികൾ ചെരക്കാപറമ്പ് വലിയവീട്ടിൽ പടിയിലെ അക്ഷരസംഘം വായനശാല സന്ദർശിച്ചു. വായനശാലയെ അടുത്തറിയുക, വായനശീലം വളർത്തുക എന്നീ ലക്ഷ്യത്തോടെ നടത്തിയ പരിപാടിക്ക് കെ. സുരേന്ദ്രൻ, വി.യു. ഗോപനുണ്ണി, ഇ. സുധീഷ്, രേണുക ജനാർദനൻ, ഇ. രവീന്ദ്രൻ, അധ്യാപകരായ ബിന്ദു, സുജ എന്നിവർ നേതൃത്വം നൽകി. വായനശാല പ്രവർത്തകർ മധുരം നൽകിയാണ് വിദ്യാർഥികെള വരവേറ്റത്. പടം...pmna mc 6 ചെരക്കാപറമ്പ് (ഈസ്റ്റ്) എ.എം.എൽ.പി.എസ് വിദ്യാർഥികൾ അക്ഷരസംഘം വായനശാല സന്ദർശിച്ചപ്പോൾ 'പെരിന്തൽമണ്ണ ഡിവിഷൻ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തണം' പെരിന്തൽമണ്ണ: ഇലക്ട്രിക്കൽ ഡിവിഷന് കീഴിലെ താഴെക്കോട്, പുലാമന്തോൾ, മക്കരപ്പറമ്പ് 33 കെ.വി ലൈനുകളുടെയും അനുബന്ധ സബ് സ്റ്റേഷനുകളുടെയും സാങ്കേതിക തകരാറുകളും ന്യൂനതകളും പരിഹരിച്ച് വിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ഡിവിഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ തുടരുന്ന തെറ്റായ തൊഴിലാളി-ജനദ്രോഹ നയങ്ങൾക്കെതിരെ ആഗസ്റ്റ്, സെപ്റ്റംബറിൽ സി.ഐ.ടി.യുവിെൻറ ജയിൽ നിറക്കൽ സമരം, സാമൂഹിക് ജാഗരൺ, പാർലമെൻറ് മാർച്ച് തുടങ്ങിയവ വിജയിപ്പിക്കും. ഡിവിഷൻ പ്രസിഡൻറ് സി.വി. ഡെനി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ വി.പി. ജയൻദാസ്, എം. വിശ്വനാഥൻ, ഡിവിഷൻ സെക്രട്ടറി എ. സേതുമാധവൻ, എ. നാരായണൻകുട്ടി, സി.എ. സലീം, സി.പി. ഉണ്ണികൃഷ്ണൻ, സി.സി അംഗം കെ.ടി. വിനോദ് കുമാർ, കെ. വിമലൻ എന്നിവർ സംസാരിച്ചു. പടം...pmna mc 7 കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ ജനറൽ ബോഡിയിൽ പ്രസിഡൻറ് സി.വി. ഡെനി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.