കുണ്ടും കുഴിയും; സംസ്ഥാനപാതയിൽ ഗതാഗതം ദുഷ്കരം

അലനല്ലൂർ: സംസ്ഥാനപാതയിൽ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുഷ്കരമായി. മഴ കനത്തതോടെ അലനല്ലൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാനപാതയുടെ പലഭാഗങ്ങളിലും ഭീമൻ ഗർത്തങ്ങൾ രൂപപെട്ട് യാത്ര ദുരിതത്തിലായിരിക്കുകയാണ്. പലഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപെടുന്നത് കുഴികൾ രൂപം കൊള്ളുന്നതിന് കാരണമാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് ഇവക്ക് കൂടുതൽ ഇരകളാകുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളിലും അഴുക്കുചാലുകൾ ഇല്ലാത്തത് കുഴികൾ രൂപപ്പെടുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. കുഴികളിൽ വെള്ളം നിറഞ്ഞ് നിൽക്കുന്നതിനാൽ കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിക്കാലങ്ങളിലാണ് അധികം വാഹനങ്ങളും കുഴികളിൽ ചാടി അപകടം ഉണ്ടാകാറുള്ളത്. പാതയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും കുഴികളും വെള്ള കെട്ടുകളും ഉണ്ടെങ്കിലും കർക്കിടാംകുന്ന് ആലുങ്ങൽ ക്ഷേത്രത്തിന് സമീപം രൂപപെട്ടിട്ടുള്ള വെള്ളക്കെട്ടും ഭീമൻ കുഴിയുമാണ് ഇവയിൽ ഏറ്റവും കൂടുതൽ അപകട ഭീഷണിയുള്ളത്. അധികൃതരേക്കാളേറെ പല ക്ലബുകളും സന്നദ്ധ സംഘടനകളും പലപ്പോഴായി റോഡിലെ കേടുപാടുകൾ തീർക്കുന്നത് വലിയ ആശ്വാസമാകാറുണ്ട്. ഫോട്ടോ: കർക്കിടാംകുന്ന് ആലുങ്ങൽ ക്ഷേത്രത്തിന് സമീപം രൂപപെട്ട ഭീമൻ കുഴി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.