കരുവാരകുണ്ട് പഞ്ചായത്ത് ഭരണം കുത്തഴിഞ്ഞെന്ന്

കരുവാരകുണ്ട്: എട്ടുമാസം പിന്നിടുന്ന സി.പി.എം, കോൺഗ്രസ് നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി വികസന സ്ഥിരം സമിതി അധ്യക്ഷൻ രംഗത്ത്. യോഗങ്ങൾ കൃത്യമായി ചേരാതെയും യോഗ തീരുമാനങ്ങൾ എഴുതിവെക്കാതെയും ഉദ്യോഗസ്ഥ ഭരണമാണ് പഞ്ചായത്തിൽ നടക്കുന്നതെന്ന് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലി ആരോപിച്ചു. ബോർഡ് യോഗങ്ങൾക്ക് മുമ്പ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്ഥിരം സമിതി അധ്യക്ഷർ എന്നിവരടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റി ചേരണം. ഈ യോഗ നിർദേശങ്ങൾ ചർച്ച ചെയ്യാൻ അതാത് സ്ഥിരം സമിതികളും ചേരണം. എട്ടു മാസത്തിനിടെ സ്റ്റിയറിങ് കമ്മിറ്റി ചേർന്നിട്ടില്ലെന്നും ഷൗക്കത്തലി പറയുന്നു. ഇതിനെതിരെ പരാതി നൽകിയതിനെ തുടർന്ന് ഓഡിറ്റ് വിഭാഗം പരിശോധിക്കുകയും ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ലീഗ് അംഗം കൂടിയായ ഷൗക്കത്തലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.