പൂക്കോട്ടുംപാടം: ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചാംമൈൽ ഹോം സ്പെഷൽ സ്കൂളിൽ ക്കായി പച്ചക്കറി കൃഷിയാരംഭിച്ചു. കഴിഞ്ഞ ഓണത്തിനും വിദ്യാർഥികൾ പച്ചക്കറി കൃഷി നടത്തിയിരുന്നു. പഞ്ചായത്ത് അംഗം പി.എം. ബിജു കാര്‍ഷിക വിളകൾ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.പി. വേണു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ലിജു എബ്രഹാം നിർദേശം നൽകി. മാറുന്ന പച്ചക്കറി കൃഷി രീതികളെക്കുറിച്ചും വീട്ടുമുറ്റത്തെ പച്ചക്കറി കൃഷിയെക്കുറിച്ചും എൻ. ശിവൻ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക സിമി ജോസഫ്, അംഗങ്ങളായ റംലത്ത്, ശാന്തി, തങ്കമണി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ppm2 അഞ്ചാം മൈല്‍ ഹോം സ്പെഷൽ വിദ്യാലയത്തില്‍ പച്ചക്കറി കൃഷി വാര്‍ഡ് അംഗം പി.എം. ബിജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.