നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള 56 ഹജ്ജ് വളൻറിയർമാരുടെ നിയമനത്തിന് ഹൈകോടതി അംഗീകാരം നൽകി. വളൻറിയർമാരെ െതരഞ്ഞെടുക്കാൻ സർക്കാർ നിർദേശിച്ച ഇൻറർവ്യൂ ബോർഡിനെ ചോദ്യം ചെയ്ത് ഹജ്ജ് കമ്മിറ്റി അംഗം എ.കെ. അബ്ദുറഹ്മാൻ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെ തീർഥാടകർ പുറപ്പെടാൻ തീയതി അടുത്ത സാഹചര്യത്തിൽ സർക്കാർ നിർദേശിച്ച സമിതി െതരഞ്ഞെടുത്ത പട്ടികക്ക് േകാടതി അംഗീകാരം നൽകുകയായിരുന്നു. 200 തീർഥാടകർക്ക് ഒരു വളൻറിയർ എന്ന നിലയിലാണ് ഈ വർഷം െതരഞ്ഞെടുത്തത്. ഒരു വനിത വളൻറിയറും ഉൾപ്പെടും. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗം പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി. മൊയ്തീൻകുട്ടി എന്നിവരെയാണ് സർക്കാർ ഇൻറർവ്യൂ ബോർഡിൽ നിർദേശിച്ചത്. ഹജ്ജ് കമ്മിറ്റിക്ക് പുറത്തുനിന്നുള്ളയാളെ ഇൻറർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതാണ് കോടതിയിൽ ചോദ്യം ചെയ്തത്. അന്തിമ വിധി കോടതി പിന്നീട് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.