സീറ്റിന് കോഴ; എം.എസ്.എഫ് ഓപണ്‍ ഫോറം സംഘടിപ്പിച്ചു അരീക്കോട്: പ്ലസ് വണ്‍ സീറ്റിന് കോഴ വാങ്ങുന്നു എന്നാരോപിച്ച് മൂര്‍ക്കനാട് സുബുലു സലാം സ്‌കൂള്‍ മാനേജ്മെൻറിനെതിരെ ഏറനാട് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി അരീക്കോട് ടൗണില്‍ ഓപണ്‍ ഫോറം സംഘടിപ്പിച്ചു. എം.എസ്.എഫ് ദേശീയ സെക്രട്ടറി എന്‍.എ. കരീം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി.പി സഫറുല്ല മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെൻറിന് എതിരെയുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സീറ്റിന് വേണ്ടി പണം നല്‍കിയ രക്ഷിതാവിെൻറയും വാങ്ങിയ അധ്യാപകെൻറയും പേര് വെളിപ്പെടുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി, യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.ടി. അഷ്‌റഫ്, ശംസു മൈത്ര, പി. സ്വാദിഖലി, കബീര്‍ മുതുപറമ്പ്, ഇഖ്ബാല്‍ കാവനൂര്‍, എൻ.സി. ഷരീഫ് കിഴിശ്ശേരി, ഐ.പി. മുജീബ്, ഉമര്‍ വെള്ളേരി, സാദിഖ് കാവനൂര്‍, വാഹിദ് എടപ്പറ്റ, എം.പി. സ്വഫ്വാന്‍ മൈത്ര, സ്വാദിഖലി മുള്ളന്‍ തുടങ്ങിയവർ സംസാരിച്ചു. പടം:areekode mssf ഏറനാട് മണ്ഡലം എം.എസ്.എഫ് സംഘടിപ്പിച്ച ഓപണ്‍ ഫോറം ദേശീയ സെക്രട്ടറി എന്‍.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.