സംസ്ഥാനത്ത് 500 പ്രവാസി സേവകേന്ദ്രങ്ങൾ വരുന്നു

സ്വന്തം ലേഖകൻ അരീക്കോട്: പ്രവാസികൾക്കാവശ്യമായ സേവനങ്ങൾ നടപ്പാക്കാൻ . സംസ്ഥാന സർക്കാറിന് കീഴിൽ മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന പ്രവാസിക്ഷേമ വികസന സഹകരണ സംഘമാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. മലപ്പുറം ജില്ലയിലെ 90 പഞ്ചായത്തുകളിൽ മാർച്ച് 31ന് മുമ്പ് ഇവ തുറക്കും. പ്രഥമ പ്രവാസി സേവകേന്ദ്രം ചൊവ്വാഴ്ച അരീക്കോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാസ്പോർട്ട് അപേക്ഷ കൊടുക്കുന്നത് മുതൽ പ്രവാസജീവിതം അവസാനിപ്പിച്ച് വന്നവർക്ക് പെൻഷൻ വാങ്ങിക്കൊടുക്കുന്നത് വരെയുള്ള കാര്യങ്ങൾ സേവകേന്ദ്രം വഴി നൽകും. വിദേശത്ത് മരിച്ചവരുടെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികളും പൂർത്തിയാക്കും. സർക്കാറിന് കീഴിലെ നോർക്ക, നോർക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി ബോർഡ് എന്നിവയുടെ സേവനങ്ങളും ലഭ്യമാക്കും. ക്ഷേമനിധി അപേക്ഷ, അംശാദായം, നോർക്ക ഐ.ഡി കാർഡ്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ അപേക്ഷ, പ്രവാസി നിയമസഹായം, പ്രവാസി പുനരധിവാസ പദ്ധതി എന്നിവയുടെ ഔദ്യോഗിക ഏജൻസി കൂടിയാണ് പ്രവാസി സേവകേന്ദ്രം. പ്രവാസികൾക്കും പൊതുസമൂഹത്തിനും ആവശ്യമായ പാൻ കാർഡ്, മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച്, വാഹന ഇൻഷുറൻസ്, സർട്ടിഫിക്കറ്റ് അറ്റസ്േറ്റഷൻ, ഹജ്ജ്, ഉംറ, ബിൽ പേയ്മ​െൻറുകൾ, ഇ--രജിസ്ട്രേഷൻ, ഇ--പേയ്മ​െൻറ് തുടങ്ങിയ സേവനങ്ങളും ലഭിക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള നിക്ഷേപപദ്ധതിയും വൈകാതെ ആരംഭിക്കുമെന്ന് സംസ്ഥാന പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡൻറ് പി. സെയ്താലിക്കുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.