സ്കൂൾ കൺസ‍്യൂമർ ഫെസ്​റ്റ്​ 25ന്

നിലമ്പൂർ: സംസ്ഥാന ഉപഭോക്തൃ ബോധവത്കരണ ക്ഷേമപ്രവർത്തന ഭാഗമായി നിലമ്പൂർ താലൂക്ക്തല ഗവ. മാനവേദൻ സ്കൂളിൽ നടത്തും. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, അപ്പർ പ്രൈമറി, ലോവർ പ്രൈമറി എന്നീ വിഭാഗങ്ങളിലായി പെയിൻറിങ്, കാർട്ടൂൺ, ഉപന‍്യാസം എന്നീ ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാൻ താൽപര‍്യമുള്ളവർ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഞായറാഴ്ച രാവിലെ 8.30ന് സ്കൂളിൽ ഹാജരാവണം. ഓരോ മത്സരവിഭാഗത്തിലും സമ്മാനാർഹർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.