എം.എസ്.എഫ് ചർച്ച സംഗമം

വണ്ടൂർ: ഷുക്കൂർ ആറാം രക്തസാക്ഷിത്വ ദിനത്തിൽ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച 'അസഹിഷ്ണുതയുടെ രാഷ്ട്രീയം' പ്രമേയ ചർച്ച സംഗമം അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. ഷബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കളത്തിൽ കുഞ്ഞാപ്പു ഹാജി, യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് റിയാസ് മുക്കോളി, ഷൈജൽ എടപ്പറ്റ, എം.ടി. അലി നൗഷാദ്, നിസാജ് എടപ്പറ്റ, റിയാസ് പുൽപറ്റ, എം.കെ. മുഹമ്മദലി, അസ്കർ തുവ്വൂർ, ഡോ. ഫൈസൽ ബാബു, റിയാസ് പറവട്ടി, പി. ഷബീർ, സുനിൽ ചെറുകോട്, സുഹൈർ കേരള, വി.എം. റാഷിദ്, നൗഫൽ അയനിക്കോട്, സീതി സവാദ്, ആസിഫ് പൊറ്റിയിൽ, അനീസ് കൂരാട്, മാലിക് വീതനശ്ശേരി, അഷദ് മമ്പാടൻ, എ.പി. നഹനൂദ് എന്നിവർ സംസാരിച്ചു. ഇസ്ലാഹി പ്രഭാഷണം വണ്ടൂർ: 'ആത്മീയ ചൂഷണത്തിനെതിരെ ബോധവത്കരണം' കാമ്പയിനി‍​െൻറ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ശാന്തിനഗർ യൂനിറ്റ് ഇസ്ലാഹി പ്രഭാഷണം നടത്തി. കെ.പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. മുനീർ നജാത്തി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ അൻസാരി, മഹ്മൂദ് ഹുസൈൻ അമാനി എന്നിവർ സംസാരിച്ചു. ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.