ബാഗേജിലെ മോഷണം ദുബൈയിൽ നി​ന്നാകാമെന്ന്​ അതോറിറ്റിയും പൊലീസും

കരിപ്പൂരിൽ പുതിയ എക്സ്റേ മെഷീൻ സ്ഥാപിക്കും കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരുെട ബാഗേജിൽനിന്ന് സാധനങ്ങൾ മോഷണം പോയത് ദുബൈയിൽ നിന്നാകാമെന്ന് എയർപോർട്ട് അതോറിറ്റിയുടെയും പൊലീസി​െൻറയും വിലയിരുത്തൽ. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷണം കണ്ടെത്താനായില്ലെന്ന് എയർപോർട്ട് ഡയറക്ടറുടെ ചുമതലയുള്ള എ.ടി.സി ജോ. ജനറൽ മാനേജർ കെ. മുഹമ്മദ് ഷാഹിദ് അറിയിച്ചു. ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽനിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മോഷണം നടക്കുന്നതെന്ന് കരിപ്പൂർ എസ്.െഎ ഹരികൃഷ്ണനും അറിയിച്ചു. ദുബൈയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതി​െൻറ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് വിമാനത്താവളത്തിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. കരിപ്പൂരിൽനിന്ന് പ്രതിദിനം 24 അന്താരാഷ്ട്ര സർവിസുകളുണ്ട്. ഇതിൽ ദുബൈ ടെർമിനൽ രണ്ടിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് മാത്രമാണ് സാധനങ്ങൾ നഷ്ടമാകുന്നതായി പരാതികളുണ്ടാകുന്നത്. മറ്റൊരു വിമാനത്തിലും ഇത്തരത്തിൽ പരാതികൾ ലഭിച്ചിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ദുബൈ എയർപോർട്ട് അതോറിറ്റിയും സുരക്ഷ ഏജൻസികളും നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരാതിയുയർന്ന യാത്രക്കാരുടെ ബാഗേജുകൾ ൈകകാര്യം ചെയ്തത് ദുബൈയിലാണ്. കരിപ്പൂരിൽനിന്ന് യാത്ര പുറപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതുവരെ സമാന രീതിയിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല. കൂടാതെ, കരിപ്പൂരിലെ ബാഗേജ് നടപടികളെല്ലാം സി.സി.ടി.വി നിരീക്ഷണത്തിലാണ്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ അന്താരാഷ്ട്ര ആഗമന ടെർമിനലിൽ പുതിയ എക്സ്റേ മെഷീൻ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.