വധശ്രമം: നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

മഞ്ചേരി: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) അഞ്ചുവര്‍ഷം കഠിനതടവും 32,500 രൂപ പിഴയും വിധിച്ചു. തിരൂര്‍ പടിഞ്ഞാറെക്കര സ്വദേശികളായ ചാത്ത​െൻറപുരക്കല്‍ ഹംസക്കോയ (43), ഈസ്പാടത്ത് പുരക്കല്‍ കബീര്‍ (38), കാട്ടാലി​െൻറ പുരക്കല്‍ മനാഫ് (41), സ്രാങ്കി​െൻറപുരക്കല്‍ സക്കരിയ (33) എന്നിവരെയാണ് ജഡ്ജി കെ.എന്‍. സുജിത്ത് ശിക്ഷിച്ചത്. തിരൂര്‍ പടിഞ്ഞാറെക്കര ചോലക്കല്‍ മുസ്തഫക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. 2014 മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം. മുന്‍വൈരാഗ്യവും രാഷ്ട്രീയവിരോധവുംമൂലം പ്രതികള്‍ ഇരുമ്പ് പൈപ്പ്, വാൾ, കോടാലി എന്നിവ കൊണ്ട് അടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.