മുഖ്യശത്രു: തീരുമാനം വൈകിയാൽ തിരിച്ചടിയുണ്ടാകും ^കാനം രാജേന്ദ്രൻ

മുഖ്യശത്രു: തീരുമാനം വൈകിയാൽ തിരിച്ചടിയുണ്ടാകും -കാനം രാജേന്ദ്രൻ മണ്ണാർക്കാട്: വർത്തമാനകാല സാഹചര്യത്തിൽ മുഖ്യശത്രുവിനെ തീരുമാനിക്കാൻ വൈകിയാൽ ഇടതുപാർട്ടികൾക്ക് തിരിച്ചടിയുണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ ജില്ല സമ്മേളന ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയരാഷ്ട്രീയത്തിൽ വിശാല ഐക്യം രൂപപെടണം. ഇതി​െൻറ തുടക്കമെന്ന നിലയിൽ ഇടതുപക്ഷ ഐക്യമുണ്ടാകണം. ദേശീയ പ്രസ്ഥാനത്തി​െൻറ ഭാഗമല്ലാതിരുന്ന ആർ.എസ്.എസ് ദേശീയതയുടെ ഭാഗമാകാൻ ശ്രമിക്കുകയാണ്. ഇതിനായി ചരിത്രത്തെ പുനർനിർവചിക്കുകയാണ്. ഇതിനെതിരെ നിശ്ശബ്ദത പാലിക്കാൻ ഇടതു പ്രസ്ഥാനങ്ങൾക്ക് കഴിയില്ല. മിനിമം പരിപാടിയുടെ പേരിൽ ഫാഷിസത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ കഴിയണം. ഇതിനു മുമ്പും ഇത്തരം നിലപാടുകൾ ഉണ്ടായിട്ടുണ്ട്. സി.പി.ഐ നിർദേശത്തെ തെരഞ്ഞെടുപ്പ് സഖ്യമായി വ്യാഖ്യാനിച്ചു കുഴയേണ്ടെന്നും സാഹചര്യങ്ങൾക്കനുസരിച്ചുള്ള അടവുതന്ത്രങ്ങൾ സഖ്യമല്ലെന്നും കാനം ചൂണ്ടിക്കാട്ടി. കൊങ്ങശ്ശേരി കൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ കെ.ഇ. ഹനീഫ പതാക ഉയർത്തി. എൻ.ജി. മുരളീധരൻ നായർ യോഗം നിയന്ത്രിച്ചു. എ.എസ്. ശിവദാസ് രക്തസാക്ഷിപ്രമേയവും സിദ്ധാർഥൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ.ഇ. ഇസ്മായിൽ, കെ. രാജൻ എം.എൽ.എ, മുഹ്‌സിൻ എം.എൽ.എ, സത്യൻ മൊകേരി, കെ.പി. രാജേന്ദ്രൻ, ടി. പുരുഷോത്തമൻ, വി. ചാമുണ്ണി, കെ.പി. സുരേഷ് രാജ്, ജോസ് ബേബി എന്നിവർ പങ്കെടുത്തു. പി. ശിവദാസൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.