എ. അബ്​ദുൽ ലത്തീഫ് മികച്ച ജില്ല പഞ്ചായത്ത് സെക്രട്ടറി

പെരിന്തൽമണ്ണ: തുടർച്ചയായി മൂന്നാം തവണയും മികച്ച ജില്ല പഞ്ചായത്ത് സെക്രട്ടറിയായി പൊന്നാനി മാറഞ്ചേരി സ്വദേശി എ. അബ്ദുൽ ലത്തീഫിനെ തെരഞ്ഞെടുത്തു. പെരിന്തൽമണ്ണയിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ പുരസ്കാരം സമ്മാനിച്ചു. നേരത്തേ മലപ്പുറം ജില്ല പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ മലപ്പുറം ജില്ല പഞ്ചായത്തിന് ഏറ്റവും നല്ല രണ്ടാമത്തെ ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ടോഫി വാങ്ങിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ അഡീഷനൽ സെക്രട്ടറിയായ അബ്ദുൽ ലത്തീഫ്, ഇപ്പോൾ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.