എസ്​.സി.പി, ടി.എസ്​.പി ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിക്കണം ^മന്ത്രി എ.കെ. ബാലൻ

എസ്.സി.പി, ടി.എസ്.പി ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിക്കണം -മന്ത്രി എ.കെ. ബാലൻ പെരിന്തൽമണ്ണ: എസ്.സി.പി, ടി.എസ്.പി ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി എ.കെ. ബാലൻ. പഞ്ചായത്ത് ദിനാഘോഷത്തി​െൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വർഗ വിഭാഗത്തി​െൻറ ജീവിത നിലവാരമുയര്‍ത്തുന്നതിനുതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനും സാമൂഹിക പിന്തുണ ഉറപ്പുവരുത്താനും ശ്രദ്ധേയമായ മാതൃകകള്‍ വികസിപ്പിച്ചെടുക്കണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് കഴിവുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ജനപ്രതിനിധികള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കെ. തുളസി ടീച്ചർ അധ്യക്ഷത വഹിച്ചു. ൈവസ് പ്രസിഡൻറ് എസ്. നാസറുദ്ദീൻ, മുൻമന്ത്രി ഡോ. എം.കെ. മുനീര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പ്രിന്‍സിപ്പൽ ഡയറക്ടര്‍ എ. അജിത്കുമാർ, നഗരകാര്യ സെക്രട്ടറി ഡോ. ബി. അശോക്, പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി, ഗ്രാമവികസന കമീഷനർ കെ. രാമചന്ദ്രൻ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ, ശുചിത്വ മിഷൻ ഡയറക്ടർ ടി. മിത്ര, ലൈഫ് ഉപമിഷന്‍‍ സി.ഇ.ഒ അദീല അബ്ദുല്ല, െഎ.കെ.എം എക്സിക്യൂട്ടിവ് ഡയറക്ടർ സാംബശിവറാവു, ലോക്കൽ ഗവ. കമീഷൻ ചെയർമാൻ സി.പി. വിനോദ്, തദ്ദേശവകുപ്പ് ചീഫ് എൻജിനീയർ പി.ആർ. സജികുമാർ, പഞ്ചായത്ത് അഡീഷനൽ ഡയറക്ടർ എം.പി. അജിത്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.