പാലിയേറ്റിവ് കേന്ദ്രം ശിലാസ്ഥാപനം നാളെ

തിരൂർ: വൈലത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വനപരിചരണ കൂട്ടായ്മയായ 'ഒരുമ' പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് നിർമിക്കുന്ന കെട്ടിടത്തി‍​െൻറ ശിലാസ്ഥാപനം വ്യാഴാഴ്ച വൈലത്തൂർ പാർക്കിങ് കേന്ദ്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈലത്തൂർ കാവനാട്ട് ചോലയിൽ സൗജന്യമായി ലഭിച്ച നാല് സ​െൻറ് ഭൂമിയിലാണ് ആസ്ഥാനം നിർമിക്കുന്നത്. രാവിലെ 10ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ശിലാസ്ഥാപനം നിർവഹിക്കും. വി. അബ്ദുറഹ്മാൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ഒരുമ ചെയർമാൻ പി. രായിൻഹാജി, കൺവീനർ പി.പി. മുഹമ്മദ്കുട്ടി, സംഘാടക സമിതി ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, കൺവീനർ എൻ. അഷ്റഫ്, ആർ. അബ്ദുൽഖാദർ, അബ്ദു പൊൻമുണ്ടം എന്നിവർ പങ്കെടുത്തു. അവഗണനക്കെതിരെ പ്രക്ഷോഭം നടത്തും തിരൂർ: മത്സ്യ മാർക്കറ്റിലെ മാലിന്യം, അനിശ്ചിതമായി കിടക്കുന്ന താഴെപാലം അപ്രോച്ച് റോഡ്, അപ്രത്യക്ഷമായ സീബ്ര ലൈനുകൾ, മുനിസിപ്പൽ സ്റ്റേഡിയം തുടങ്ങിയ പ്രശ്നങ്ങളിൽ ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കാൻ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു. മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ജനപ്രതിനിധികൾ വാക്പയറ്റ് നടത്തി ജനങ്ങളെ പരിഹസിക്കുന്ന രീതിയാണ് തുടരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം സെക്രട്ടറി വഹാബ് വെട്ടം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡൻറ് കെ.വി. ഹനീഫ പൂക്കയിൽ, ഇബ്രാഹിം, ഹസൻ, -പരമേശ്വരൻ, -സലീന അന്നാര, -ശോഭ തിരൂർ,- മജീദ് മാടമ്പാട്ട്, -സഹീർ കോട്ട്,- അശ്കർ കോട്ട്, -ഷാജിദ് കോട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.