കാഞ്ഞിരപ്പുഴ ഡാമിൽ ജലസമൃദ്ധി; ജലവിതരണം തിങ്കളാഴ്ച തുടങ്ങും

കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ഡാം ജലസമൃദ്ധിയുടെ നിറവിൽ. ഡാമിൽനിന്നുള്ള ജലവിതരണം തിങ്കളാഴ്ചതന്നെ ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാഞ്ഞിരപ്പുഴ അണക്കെട്ട് മഴക്കാലാരംഭത്തിൽതന്നെ നവീകരണം പൂർത്തിയാക്കി സംഭരണശേഷി കൈവരിച്ചതും ഡാമി‍​െൻറ വൃഷ്ടി പ്രദേശത്ത് നല്ലതോതിൽ മഴ കിട്ടിയതും ഇത്തവണ അനുഗ്രഹമായി. 100 ദിവസം വിതരണം ചെയ്യാനുള്ള വെള്ളം അണക്കെട്ടിലുള്ളതായി കാഞ്ഞിരപ്പുഴ ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ മജീദ് പറഞ്ഞു. കാഞ്ഞിരപ്പുഴ കനാലി‍​െൻറ വാലറ്റ പ്രദേശമായ ചളവറയിൽ നെൽകൃഷി കൊയ്ത്ത് കഴിയുന്ന മുറക്ക്‌ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നു വിടാനാണ് തീരുമാനം. ശനിയാഴ്ച മുതൽ വെള്ളം വിതരണം ആരംഭിക്കണമെന്നാവശ്യം ഉന്നയിച്ച് കർഷകരും വിവിധ സംഘടനകളും കെ.പി.ഐ.പി ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. അതേസമയം, കാഞ്ഞിരപ്പുഴ കനാലിൽ വെള്ളം തുറന്നുവിടണമെന്ന ആവശ്യവുമായി തച്ചമ്പാറ വികസനവേദി രംഗത്തിറങ്ങി. കാഞ്ഞിരപ്പുഴ ഇടതു കനാലിൽ വെള്ളം തുറന്നുവിടണമെന്നാണ് തച്ചമ്പാറ വികസന വേദിയുടെ ആവശ്യം. കനാൽ വെള്ളം പ്രതീക്ഷിച്ചു കൃഷി ചെയ്തവർ ഉണക്കു ഭീഷണി നേരിടുകയാണെന്ന് വേദി ചൂണ്ടിക്കാട്ടി. കനാലിനു സമീപമുള്ള ജലാശയങ്ങളും വറ്റി തുടങ്ങി. രണ്ടുദിവസത്തിനകം വെള്ളം തുറന്നുവിട്ടില്ലെങ്കിൽ ഓഫിസ് ഉപരോധമടക്കമുള്ള സമരം നടത്താൻ മണ്ണയത്ത് അബ്ദുറഹ്മാ‍​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഉബൈദുല്ല എടായ്ക്കൽ, മാത്യൂ വർഗീസ്, പി. നാരായണൻ കുട്ടി, കണ്ണൻ കുറുപ്പത്ത്, നവാസ് തച്ചമ്പാറ, ആഷിഖ് പള്ളത്ത്, ജയമോഹൻ, ബഷീർ എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പുഴ ഡാം പ്രദേശം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.