അന്നം തേടി വിളയൂർ; ഐശ്വര്യമായി കൊയ്ത്തുത്സവം

പട്ടാമ്പി: അന്നം തേടിയുള്ള വിളയുടെ ഊരിന് ഐശ്വര്യമായി കൊയ്ത്തുത്സവം. കർഷകരും വിദ്യാർഥികളും നാട്ടുകാരും ഉദ്യോഗസ്ഥരും ആവേശത്തോടെ വള്ളിയത്ത് പാടത്തിറങ്ങിയപ്പോൾ അരിവാളുമായി നെല്ലറയുടെ ജനപ്രതിനിധി എം.ബി. രാജേഷ് എം.പി. മുന്നിൽ. നവതി ആഘോഷിച്ച പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം നെൽകൃഷി പ്രോത്സാഹനത്തിനായി തെരഞ്ഞെടുത്ത ജില്ലയിലെ രണ്ടു പാടശേഖരങ്ങളിലൊന്നാണ് വിളയൂരിലെ വള്ളിയത്ത്. സംയോജിത വളപ്രയോഗം, ജൈവിക കീടനിയന്ത്രണം, നൂതന നടീൽ രീതി എന്നിവ അവലംബിച്ച് കൂട്ടുകൃഷി സമ്പ്രദായത്തിലായിരുന്നു 33 ഏക്കർ വയലിൽ കൃഷിയിറക്കിയത്. കൊയ്ത്തുത്സവം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാർഷിക ഗവേഷണ കേന്ദ്രം അസോ. ഡയറക്ടർ ഡോ. എം.സി. നാരായണൻ കുട്ടി പദ്ധതി വിശദീകരിച്ചു. കേന്ദ്രത്തിലെ ഡോ. രാജി റിപ്പോർട്ട് അവതരിപ്പിച്ചു. അന്നം ഐശ്വര്യം പുസ്തകം ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി പ്രകാശനം ചെയ്തു. കാർഷിക ശാസ്ത്രജ്ഞർ, കാർഷിക സർവകലാശാലയിലെയും കുപ്പൂത്ത് യൂനിയൻ എൽ.പി. സ്കൂളിലെയും വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. വരമ്പത്തെ പച്ചക്കറി ആദ്യവിൽപ്പന പാടശേഖരസമിതി പ്രസിഡൻറ് വി.കെ. കോയാമ നിർവഹിച്ചു. കാർഷിക വികസന സമിതി അംഗം എം. അഷ്റഫ് ഏറ്റുവാങ്ങി. കൃഷി ഓഫിസർ വി.പി. സിന്ധു കൂട്ടുകൃഷി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കൃഷ്ണകുമാരി, ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ നീലടി സുധാകരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഉണ്ണി, വാർഡ് അംഗങ്ങളായ വി. അഹമ്മദ് കുഞ്ഞി, പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി കെ. വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.