സംസ്ഥാന ബജറ്റ്: ചെര്‍പ്പുളശ്ശേരി നഗര നവീകരണത്തിനും ബൈപാസ് നിര്‍മാണത്തിനും 10 കോടി

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി നഗര നവീകരണത്തിനും ബൈപാസ് നിര്‍മാണത്തിനും 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി എം.എല്‍.എ ഓഫിസ് അറിയിച്ചു. ചെര്‍പ്പുളശ്ശേരി- പന്നിയംകുര്‍ശ്ശി- തൂത റോഡിന് അഞ്ച് കോടിയും കുളപ്പുള്ളി- എലിയപ്പറ്റ റോഡിന് 12 കോടിയും നെല്ലായ -മപ്പാട്ടുകര റോഡിന് അഞ്ച് കോടിയും രണ്ട് ബൈപാസിനടക്കം റോഡ് വികസനത്തിന് 61 കോടിയും വിലയിരുത്തി. ചെര്‍പ്പുളശ്ശേരി എ.ഇ.ഒ ഓഫിസിന് 50 ലക്ഷവും ചെര്‍പ്പുളശ്ശേരി മിനി സിവില്‍ സ്റ്റേഷന് എട്ട് കോടിയും അനങ്ങൻമല ഇക്കോ ടൂറിസത്തിന് അഞ്ച് കോടിയും ഹരിത പദ്ധതിക്ക് 25 കോടിയും ചെർപ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതിക്ക് 56 കോടിയും കുടിവെള്ള പദ്ധതികളുടെ പൈപ്പ് മാറ്റലിന് 21 കോടിയും അനുവദിച്ചു. വാണിയംകുളം െമഗാ സിറ്റിക്ക് 50 കോടി രൂപയും അടക്കം ഏതാണ്ട് 325 കോടിയുടെ 50 പദ്ധതികളാണുള്ളത്. അനങ്ങനടിയിലെ ഓട്ടിസം െസൻറർ, വിവിധ ഓഫിസുകളുടെ കെട്ടിടനിർമാണം, കുളം നവീകരണം എന്നിവ പദ്ധതിയിൽ ഇടംനേടി. മുൻഗണന പട്ടികയനുസരിച്ച് പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ചെർപ്പുളശ്ശേരിക്കാരുടെ സ്വപ്നമായ സർക്കാർ കോളജിന് ഈ വർഷവും പച്ചക്കൊടി ലഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.