ഹജ്ജ്​​ സർവിസ്​: കരിപ്പൂരിലും ഒരുക്കങ്ങൾ

കരിപ്പൂർ: ഇടുക്കി ഡാമിൽ ട്രയൽ റൺ ആരംഭിച്ച പശ്ചാത്തലത്തിൽ പെരിയാർ കരകവിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് സർവിസിനെ ബാധിച്ചാൽ പകരം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തും. വ്യാഴാഴ്ച നെടുമ്പാശ്ശേരിയിൽ റൺവേ അടച്ചിട്ട സാഹചര്യത്തിലാണ് കരിപ്പൂരിൽനിന്ന് സർവിസ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. അതോറിറ്റി ആസ്ഥാനത്തുനിന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവിനെ ഫോണിൽ വിളിച്ചാണ് ഇവിടെ നിന്ന് സർവിസിനുള്ള സാഹചര്യം ഒരുക്കാൻ ആവശ്യപ്പെട്ടത്. സൗദി എയർലൈൻസിന് കോഡ് 'ഇ' ശ്രേണിയിലുള്ള വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകിയ പശ്ചാത്തലത്തിൽ സർവിസ് നടത്തുന്നതിന് മറ്റു തടസ്സങ്ങെളാന്നുമില്ല. അതോറിറ്റി ആസ്ഥാനത്തുനിന്ന് വിളിച്ചതി​െൻറ അടിസ്ഥാനത്തിൽ കരിപ്പൂരിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തരഘട്ടത്തിൽ സർവിസ് നടത്താൻ ഒരുക്കമാണെന്ന് യോഗം വിലയിരുത്തി. തുടർന്ന്, കരിപ്പൂരിലെ ഹജ്ജ്ഹാൾ അടക്കം ശുചീകരിച്ചു. സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് ആവശ്യമെങ്കിൽ വളൻറിയർമാരെയും നിയമിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.