ചർച്ച സദസ്സ്​

പാലക്കാട്: 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര' സംസ്ഥാന കാമ്പയിനി‍​െൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി പാലക്കാട് ഫൈൻ സ​െൻററിൽ സംഘടിപ്പിച്ച 'നഷ്ടപ്പെടുന്ന മനുഷ്യത്വം വീണ്ടെടുപ്പി​െൻറ വഴികൾ' പാലക്കാട് സൗഹൃദവേദി ചെയർമാൻ പ്രഫ. ശ്രീമഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി പാലക്കാട് ഏരിയ പ്രസിഡൻറ് എം.എ. അബ്ദുഷുക്കൂർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ബഷീർ ഹസൻ നദ്വി വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എസ്. അബൂ ഫൈസൽ സംസാരിച്ചു. മുൻ ജില്ല സമിതിയംഗം എ.പി. അബ്ദുന്നാസിർ സമാപന പ്രസംഗം നടത്തി. ഒലവക്കോട് എരിയ പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് സ്വാഗതവും പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. വീട് കുത്തിപ്പൊളിച്ച് മോഷണം വടക്കഞ്ചേരി: പൂട്ടിക്കിടന്നിരുന്ന അധ്യാപക‍​െൻറ വീട് കുത്തിപ്പൊളിച്ച് മോഷണം. ആയക്കാട് സി.എ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യപകൻ സുരേഷി‍​െൻറ വീട്ടിലാണ് മോഷണംനടന്നത്. വീട്ടുകാർ വീട് പൂട്ടി ഡൽഹിക്ക് പോയതാണ്. വാതിലുകളും അലമാരകളും പൊളിച്ചനിലയിലാണ്. സ്വർണമോ പണമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വടക്കഞ്ചേരി പൊലീസ് സുരേഷ് നൽകിയ വിവരം. വീട്ടുകാർ നാട്ടിലെത്തിയ ശേഷമെ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.