'ഭരണകൂടങ്ങൾ കുത്തക ഭീമന്മാർക്ക് ഒത്താശ ചെയ്യുന്നു'

പുലാമന്തോൾ: സാധാരണക്കാരായ കച്ചവടക്കാരെ തകർക്കുന്നവിധം കുത്തകകൾക്ക് ഒത്താശ ചെയ്യുന്ന നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് പി.ടി.എസ്. മൂസു. പുലാമന്തോളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വാർഷിക ജനറൽബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡൻറ് അസീസ് ഏർബാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് ചന്തം റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സമദ് വരവ്-ചെലവ് അവതരണം നടത്തി. ജില്ല ട്രഷറർ നൗഷാദ് കളമാടൻ, മണ്ഡലം പ്രസിഡൻറ് യൂസുഫ് രാമപുരം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിത വിങ് ജില്ല പ്രസിഡൻറ് ജമീല ഇസ്സുദ്ദീൻ, മണ്ഡലം പ്രസിഡൻറ് യൂസുഫ് രാമപുരം എന്നിവർ തയ്യൽ മെഷീൻ വിതരണം നടത്തി. മാധ്യമപ്രവർത്തകരായ അബൂബക്കർ കൂരിതൊടി, കൊളത്തൂർ മണികണ്ഠൻ എന്നിവരെ മണ്ഡലം ട്രഷറർ ഷാഫി നവാസ്, യൂനിറ്റ് സെക്രട്ടറി ചന്തം അഷ്റഫ് എന്നിവർ ചേർന്ന് ആദരിച്ചു. സംസ്ഥാന യുവജനോത്സവത്തിൽ മലയാള പദ്യംചൊല്ലലിൽ എ ഗ്രേഡ് നേടിയ പി. ആര്യയെ ചടങ്ങിൽ ആദരിച്ചു. അംബിക, യൂത്ത് വിങ് പ്രസിഡൻറ് ഇർഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.