ഹയർ സെക്കൻഡറിയിൽ തുടങ്ങിയ സൗഹൃദം സിവിൽ സർവിസ്​ സെലക്​ഷനിലും

വേങ്ങര: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വേങ്ങര സ്വദേശികൾ ഹയർ സെക്കൻഡറി മുതലേ സുഹൃത്തുക്കൾ. ഊരകം ബങ്കുളം സ്വദേശി ജുനൈദും ഗാന്ധിക്കുന്ന് സ്വദേശി ഇർഷാദുമാണ് പ്ലസ് ടു മുതൽ ഡിഗ്രി വരെ ഒരേ സ്‌കൂളിലും കോളജിലുമായി പഠനം പൂർത്തിയാക്കിയത്. എടരിക്കോട് പി.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടുവിന് ജുനൈദി​െൻറ സീനിയറായിരുന്നു ഇർഷാദ്. രണ്ടു പേർക്കും എൻജിനീയറിങിന് സെലക്ഷൻ കിട്ടിയതും തിരുവനന്തപുരത്ത് ഒരേ കോളജിൽ. ജുനൈദ് ഇലക്ട്രോണിക്സിലും ഇർഷാദിന് സിവിലിലും ബിരുദം നേടിയ ശേഷമാണ് സിവിൽ സർവിസ് പരീക്ഷക്കായി ഒരുങ്ങിയത്. പൊതു സ്‌കൂളുകളിലെ അധ്യാപന മികവും പൊതുവിജ്ഞാന വിഷയങ്ങളിൽ പ്രൈമറി കാലം മുതൽ തന്നെയുള്ള അഭിരുചിയുമാണ് വിജയം എത്തിപ്പിടിക്കാൻ സഹായകമായതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. ഡിഗ്രി തലം മുതലുള്ള ചിട്ടയായ പഠനവും പൊതുവിവരങ്ങൾ ശേഖരിക്കാനും സൂക്ഷിച്ചു വെക്കാനുമുള്ള താൽപര്യവുമാണ് തന്നെ സിവിൽ പരീക്ഷയിൽ മുന്നേറാൻ സഹായിച്ചതെന്ന് ഇർഷാദ് പറയുന്നു. ആത്മവിശ്വാസത്തോടെ ലക്ഷ്യബോധത്തിലൂന്നിയ പഠനം സിവില്‍ സര്‍വിസെന്നത് സാധ്യമായ മേഖലയാക്കി മാറ്റാന്‍ വിദ്യാര്‍ഥി സമൂഹം പ്രയത്നിക്കണമെന്ന് ഇരുവരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.