പൊതുകിണർ നശിക്കുന്നു

കല്ലടിക്കോട്: ദേശീയപാത വക്കിലെ പൊതുകിണർ പരിപാലനവും നവീകരണവുമില്ലാതെ നശിക്കുന്നു. കരിമ്പ ഗ്രാമപഞ്ചായത്തി​െൻറ പ്രവർത്തനപരിധിയിൽ വരുന്ന കല്ലടിക്കോട് കവലയിലെ സർക്കാർ വക കിണറാണ് കാട് വളർന്നും ചളിനിറഞ്ഞും നശിക്കുന്നത്. ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള ജലസാന്നിധ്യമുള്ള കിണറാണിത്. സമീപവാസികളും കടക്കാരും ഉപയോഗിച്ചിരുന്ന കിണറിന് മുകളിൽ കമ്പിവലകളില്ലാത്തതും വിനയായി. കിണർ നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.