പുത്തൂർ പള്ളിക്കൽ റോഡിലെ കൈയേറ്റം; ജനകീയ ജാഗ്രത സമിതിക്ക് രൂപംനല്‍കി

തേഞ്ഞിപ്പലം: പുത്തൂര്‍ പള്ളിക്കല്‍ റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതുൾപ്പെടെ പ്രദേശത്തെ പൊതുപ്രശ്നങ്ങളില്‍ ജനകീയ ഇടപെടലുകള്‍ നടത്തുന്നതിനായി ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ-സാംസ്‌കാരിക സംഘടന പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ജാഗ്രതസമിതിക്ക് രൂപംനല്‍കി. ആദ്യഘട്ടത്തിൽ നവീകരണ പ്രവൃത്തിയാരംഭിച്ച ദേവതിയാൽ പുത്തൂര്‍ പള്ളിക്കല്‍ തറയിട്ടാല്‍ പൊതുമരാമത്ത് റോഡിലെ കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ താലൂക്ക് സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. കൺവെന്‍ഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മിഥുന ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ. ഇസ്മായില്‍, സാജിത, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു. വി.പി. അബ്ദുല്‍ ശുക്കൂര്‍ (ചെയർ.), ഗ്രാമപഞ്ചായത്തംഗം പി.കെ. ഇസ്മായിൽ (കണ്‍.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.