മൊബൈൽ ടവറിനെതിരെ നാട്ടുകാർ രംഗത്ത്​

േചലേമ്പ്ര: ഇടിമുഴിക്കൽ അങ്ങാടിയിൽ ഹൈസ്കൂൾ റോഡിൽ ഹോമിയോ ഡിസ്പെൻസറിക്കു സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തുടങ്ങാനിരിക്കുന്ന മൊബൈൽ ടവറിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. 500 മീറ്റർ മാറി തിരുവങ്ങാട് ഭാഗത്ത് മറ്റൊരു ടവർ ഉണ്ടായിരിക്കെയാണ് ഇടിമുഴിക്കൽ അങ്ങാടിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്ത് ടവർ പണിയാനൊരുങ്ങുന്നത്. ഇടിമുഴിക്കൽ റസിഡൻറ്സ് അസോസിയേഷനും പള്ളിക്കുളങ്ങര റസിഡൻസും കാരുണ്യ റസിഡൻസ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതി​െൻറ ഭാഗമായി തിങ്കളാഴ്ച ഉടമയുടെ സ്ഥാപന പരിസരത്ത് പ്രതിഷേധ ധർണ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിവാഹിതരായി തിരൂരങ്ങാടി: ചെറുമുക്ക് കാമ്പ്ര ഷൗക്കത്തി​െൻറ (കാമ്പ്ര മോേട്ടാഴ്സ്, യമഹ ഡീലേഴ്സ്) മകൾ ഖദീജ ജിബിനും പറമ്പിൽ പീടിക അറക്കൽ അബ്ദുൽ അലി ഹാജിയുടെ മകൻ ലുഖ്മാനും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.