വണ്ടൂരിൽ വൈദ്യുതി മുടക്കം പതിവ്: വ്യാപാരികൾ കെ.എസ്.ഇ.ബി ഓഫിസ് മാർച്ച് നടത്തി

വണ്ടൂർ: അറ്റകുറ്റപണികളുടെ പേരുപറഞ്ഞ് തുടർച്ചയായി വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും ഉണ്ടാവുന്നത് കാരണം കച്ചവടക്കാരും നാട്ടുകാരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കൗൺസിലർ മച്ചിങ്ങൽ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. ഹംസഹാജി അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം ഗഫൂർ മോയിക്കൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഇ.കെ. കുമാർ, കെ.എഫ്.സി സുബൈർ, മുരളി കാപ്പിൽ, യൂത്ത് വിങ് പ്രസിഡൻറ് കെ. വിനു, വനിത വിങ് പ്രസിഡൻറ് കെ.സി. നിർമല, വി. ഷാഫി എന്നിവർ സംസാരിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് പി.എം. സലീം, മഹാരാജ ഗഫൂർ, മലബാർ സലാം, പി. ഇബ്രാഹീം ഹാജി എന്നിവർ നേതൃത്വം നൽകി. wdr photo- KSEB March - caption: വണ്ടൂർ വ്യാപാരി വ്യവസായി ഏകോപനസമിതി കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കൗൺസിലർ മച്ചിങ്ങൽ അലവിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.