കാഴ്ച പരിമിതരുടെ ക്രിക്കറ്റ് ടൂർണമെൻറ് ഇന്ന്​ മുതൽ പെരിന്തല്‍മണ്ണയില്‍

പെരിന്തൽമണ്ണ: കാഴ്ച്ച പരിമിതരുടെ ആറാമത് ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമ​െൻറ് അങ്ങാടിപ്പുറം തേക്കിൻകോട് മൈതാനിയില്‍ ഞായറാഴ്ച മുതൽ ആരംഭിക്കും. മേയ് മൂന്ന് വരെയാണ് മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് പങ്കെടുക്കുക. ഗ്രൂപ്പ് എയില്‍ കെ.എഫ്.ബി. ടൈഗേഴ്‌സ് കോട്ടയം, റെയിന്‍ബോ സ്റ്റാഴ്സ് കാസര്‍കോട്, സ്റ്റാര്‍ ഇലവന്‍ തിരുവനന്തപുരം, അക്കാദമി സീഗല്‍സ് കോഴിക്കോട് എന്നീ ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ കെ.എഫ്.ബി. ടസ്‌ക്കേഴ്‌സ് മലപ്പുറം, പാലക്കാട് തണ്ടേഴ്‌സ്, ഡ്രാഗണ്‍ സ്റ്റാഴ്സ് തൃശൂര്‍, കൊച്ചിന്‍ ബ്ലൂവെയില്‍സ് ടീമുകളും മത്സരിക്കും. സെമി ഫൈനല്‍, ഫൈനല്‍ ഉള്‍പ്പെടെ 15 മത്സരങ്ങളുണ്ട്. രാവിലെ 8.30ന് ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് താരം ദീപക്ക് മാലിഖ് ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.