മെഹ്​ബൂബെ മില്ലത്ത് സ്​റ്റുഡൻറ്​സ് സ്‌കോളർഷിപ്​

മലപ്പുറം: ദമ്മാം ഐ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന മെഹ്ബൂബെ മില്ലത്ത് സ്റ്റുഡൻറ്സ് സ്കോളർഷിപ് പദ്ധതിക്ക് തുടക്കമായി. വിവിധ ജില്ലകളിൽനിന്നായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ് നൽകുകയെന്ന് പ്രസിഡൻറ് അബ്ദുൽ കരീം പയമ്പ്ര, ജനറൽ സെക്രട്ടറി റാഷിദ് കോട്ടപ്പുറം എന്നിവർ അറിയിച്ചു. ആദ്യ സ്കോളർഷിപ് വിതരണം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ നടന്നു. സൗദി ഐ.എം.സി.സി സെക്രട്ടറി യൂനുസ് മൂന്നിയൂർ നിർവഹിച്ചു. എം.കെ. മുഹമ്മദലി ഹാജി, മുജീബ് കണ്ണനാരി, പി.പി. സൈതലവി എന്നിവർ സംബന്ധിച്ചു. വേങ്ങര പുത്തനങ്ങാടിയിലെ സ്‌കോളർഷിപ് ജില്ല പ്രസിഡൻറ് തയ്യിൽ സമദ് കൈമാറി. പുള്ളാട്ട് മുജീബ്, കെ.പി. അഷ്‌റഫ്, എൻ.പി. ഷംസുദ്ദീൻ, കട്ടി മുജീബ് എന്നിവർ സംബന്ധിച്ചു. ഹംസ കാട്ടിൽ, ഇർഷാദ് കളനാട്, സലിം ആരിക്കാടി, മുസ്തഫ മുക്കൻ, ബഷീർ വാഴക്കാട്, റഷീദ് കോട്ടൂർ എന്നിവർ അംഗങ്ങളായ ഉപസമിതിക്ക് രൂപം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.